
തിരുവനന്തപുരം : പ്രളയത്തില്‍പ്പെട്ട കേരള ജനതയെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന നല്കി സ്വാമി സന്ദീപാനന്ദഗിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൈമാറുന്ന പ്രമുഖരുടെ എണ്ണം ദിവസം പ്രതി കൂടുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്കി. അലവന്‍സ് ഉള്‍പ്പെടെ 90,437 രൂപയുടെ ചെക്കാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചത്.
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ മോഹനന് 2,50000 രൂപയും റിട്ട. ഡിജിപി കെ.പി സോമരാജന് ഒന്നരലക്ഷം രൂപയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് ഒരു മാസത്തെ ശമ്പളവും നല്കി. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂള്‍ രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി.
പണത്തിനും ചെക്കിനും ശമ്പളത്തിനും പുറമേ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയവരുമുണ്ട്. സിപിഎം ആലപ്പുഴെ മുന്‍ ജില്ലാ സെക്രട്ടറി പി.കെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് സ്വര്‍ണ്ണ മോതിരം നല്കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഹുസൈന് സ്വര്‍ണ്ണവള നല്കി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ സന്ദീപ്-ആര്യ ദമ്പതികളുടെ മകള്‍ ബാലമോള് ജന്മദിനതത്തില് തന്റെ കുഞ്ഞു വളയാണ് സംഭാവന നല്‍കിയത്.






