
ഇരുപത്തഞ്ച് വര്‍ഷമായി മുടക്കാതെ നരേന്ദ്ര മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങിയ ആളാണ് പാകിസ്ഥാന്‍ സ്വദേശിനിയായ ഖമര്‍ മോഹ്‌സിന്‍ ഷെയ്ഖ്. ഈ വര്‍ഷവും അതിന് ഒരു മാറ്റവും സംഭവിച്ചില്ല. സ്വാതന്ത്ര്യ ദിനവും രക്ഷാബന്ധനും ഒരു ദിവസം വന്നതിനാല്‍ ഇത്തവണ രാഖി കെട്ടാന്‍ ആകുമോ എന്നായിരുന്നു സംശയം. എന്നാല്‍ സ്വതന്ത്ര്യദിന തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി മൊഹ്‌സിനൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ചു.
രാഖി കെട്ടാനാകുമോ എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് രണ്ട് ദിവസം മുന്നേ മോദിയുടെ വിളി വന്നത്. അതോടെ മൊഹ്‌സിന്‍ ഭര്‍ത്താവിനൊപ്പം തലസ്ഥാനത്ത് എത്തി.
എല്ലാ വര്‍ഷവും സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിക്കാറുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ട്ടയാണ്. അദ്ദേഹത്തിന്റെ അടുത്ത അഞ്ച് വര്‍ഷം നന്നായിരിക്കാനും മികച്ച തീരമാനങ്ങള്‍ എടുക്കാന്‍ സാധിക്കാനും ഞാന്‍ പ്രാര്‍ഥിക്കുന്നു : മൊഹ്‌സിന്‍ എഎന്‍ഐയോട് പറഞ്ഞു. ഭര്‍ത്താവ് വരച്ച ഒരു ചിത്രം സമ്മാനിച്ചാണ് ഇരുവരും രക്ഷാബന്ധന്‍ ആഘോഷമാക്കിയത്.
തന്റെ വിവാഹ ശേഷമാണ് പാകിസ്ഥാന്‍ സ്വദേശിനിയായ മൊഹ്‌സിന്‍ ഗുജറാത്തില്‍ എത്തുന്നത്. ആ സമയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു മോദി. ഈ സമയത്താണ് മോദിയെ പരിജയപ്പെടുന്നതും രാഖി കെട്ടുന്നതും. പിന്നീട് പ്രിയപ്പെട്ട നരേന്ദ്ര ബായിക്ക് എല്ലാ വര്‍ഷവും രാഖി കെട്ടുന്നത് തുടര്‍ന്നു.






