
കൊല്ലം: മന്ത്രിയ്ക്കും എസ്.പിയ്ക്കും വഴിയൊരുക്കാത്തതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മന്ത്രി മേഴ്സ്കുട്ടിയമ്മയുടേയും എസ്.പി ഹരിശങ്കറിന്റേയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടതിനാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. കൊല്ലം മയ്യത്തുംകരയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
പത്തനംതിട്ടയില്‍ സ്വാതന്ത്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനെത്തിയ എസ്.പിയുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങി കിടന്നത്.
ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എ.എസ്.ഐ നുക്യുദിന് എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്.പി സസ്പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും അവശ്യ സൗകര്യം ഒരിക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.






