കോട്ടയം: നാല് ജില്ലകളിലെ വിവിധ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
മലപ്പുറം നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മറ്റ് താലൂക്കുകളില്‍ ക്യാമ്പുകളായും കളക്ഷന്‍ സെന്ററുകളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാവെആസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ കുറയുകയാണ്. ഇന്ന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട്. നാളെ ഒരിടത്തും ജാഗ്രതാ നിര്‍ദേശമില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പും പിന്‍വലിച്ചു.

Comments