
എടിഎമ്മിലൂടെ പണം പിന്വലിക്കാനല്ലാതെ നടത്തുന്ന ഇടപാടുകള്‍ക്ക് നിരക്കേര്പ്പെടുത്തരുതെന്ന് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഉപഭോക്താവ് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍ പണമില്ലാതെ വന്നാലും അതിന് ചാര്‍ജ് ഈടാക്കരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
നിശ്ചിത എണ്ണം ഇടപാടുകള്‍ക്ക് മാത്രമായിരുന്നു നിലവില്‍ സൗജന്യം അനുവദിച്ചിരുന്നു. ഒപ്പം എടിഎമ്മില്‍ ബാലന്‍സ് അറിയുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ഇടപാടുകളാക്കി കണക്കാക്കുകയും ചെയ്തിരുന്നു.
എടിഎം പണം ഈടാക്കുന്നത് ഇടപാടുകള്‍ ഏതൊക്കെ എന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്.
എ.ടി.എമ്മില്‍ പണമില്ലാത്ത അവസ്ഥയില്‍ ഉപഭോക്താവിന് പണം ലഭിക്കാതിരുന്നാല്‍ ചാര്‍ജ്ജ് ഈടാക്കരുത്.
സാങ്കേതിക പ്രശ്നങ്ങളാല്‍ എ.ടി.എം പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പണം പിന്‍വലിക്കാന്‍ ഉപഭോക്താവ് നടത്തുന്ന ശ്രമങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കരുത്,
ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കരുത്,
ബാങ്ക് ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കരുത്.
നാലക്ക എ.ടി.എം രഹസ്യ നമ്പര്‍ മാറ്റുന്നിന് ചാര്‍ജ്ജ് ഈടാക്കരുത്.






