
പത്തനംതിട്ട: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. ചിങ്ങമാസ പൂജകള്‍ക്കായി ശമരിമല നട ഇന്നലെ തുറന്നിരുന്നു.
യുവതിയുടെ പരാതിയില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കിയത് കഴിഞ്ഞ മാസമാണ്. ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ഇന്ന് ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടികയറി സന്നിധാനത്ത് ദര്‍ശനം നടത്തി.
എട്ട് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതി നല്കിയ കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലാണ്.






