
ഹൈദരാബാദ് : യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍ക്കുട്ടിക്ക് നടുറോഡില്‍ ഗ്രാമമുഖ്യന്റെ വക ക്രൂരമര്‍ദ്ദനം. പെണ്‍കുട്ടിയെ ഗ്രാമമുഖ്യന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോട് കൂടി പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ നടപടിയെടുത്തില്ല. ആന്ധ്രാപ്രദേശിലെ കെ പി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം.
പെണ്‍കുട്ടിയെ ചോദ്യം ചെയ്യതെങ്കിലും നല്കിയ ഉത്തരത്തില്‍ ക്ഷുഭിതനായ ഗ്രാമ മുഖ്യന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. കൈ കൊണ്ടും പിന്നീട് വടികൊണ്ടുമാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്യതതിലും മര്‍ദ്ദിച്ചതിലും ബന്ധുക്കള്‍ക്ക് പരാതി ഇല്ലന്ന് പറഞ്ഞെന്ന് ആനന്ദപുര്‍ ജില്ലാ പോലീസ് മേധാവി ബി യേശുബാബു പറഞ്ഞു. ഗ്രാമമുഖ്യന് ഇടപെട്ടത് കുട്ടികളുടെ നന്മക്ക വേണ്ടിയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ചോദ്യം ചെയ്യുമെന്നും ആണ്‍കുട്ടിക്കെതിരെ പോക്സോ കേസ് പ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വിഷയം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കുട്ടകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന അച്യുത റാവു പറഞ്ഞു. തെറ്റ് ചെയ്യതാല്‍ കുട്ടികളെ ശാസിക്കാം എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റാവു പറഞ്ഞു.






