
ഉത്തര്പ്രദേശ്: യുപിയിലെ സഹറാര്പൂരില് മാധ്യമ പ്രവര്തത്കനേയും സഹോദരനേയും വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ് പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്വാനിയും സഹോദരന് അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്റെ ആറുമാസം പ്രായമായ ഭാര്യയ്ക്കും ആക്രമണത്തില് പരിക്കേറ്റു. മദ്യ മാഫിയയാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.
ഉത്തര്പ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന് സമാചാര് പത്രത്തിന്റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണില് ചേര്ന്നത്. മദ്യ മാഫിയയില് നിന്ന് ഭീഷണി നേരിടുന്ന പത്ര പ്രവര്ത്തകനായിരുന്നു ആശിഷ്. കൊലപാതകത്തിനു പിന്നില് ആശിഷിന്റെ അയല്വാസിയാണെന്നാണ് സഹറാന്പൂര് പോലീസ് പറയുന്നത്.







Comments