
കൊച്ചി: നാളെ ആരംഭിക്കുന്ന സീറോ- മലബാര്‍ സഭയുടെ നിര്‍ണായക സിനഡിനു മുമ്പ് സിനഡ് പിതാക്കന്മാര്ക്ക് തുറന്ന കത്തുമായി അതിരൂപത സംരക്ഷണ സമിതി. എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാരെ അകാരണമായി അപമാനിച്ചതും, അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്തിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതിനെയും, ചില വൈദികരെ പോലീസിനെക്കൊണ്ട് പീഡിപ്പിച്ചുവെന്നതിലും സിനഡിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്.
അടിച്ചൊതുക്കി, ഭൂരിപക്ഷത്തേയും മൗനികളാക്കുന്നത് ക്രൈസ്തവ സഭയില്‍ ഭൂഷണമല്ലെന്നും കത്തില്‍ പറയുന്നു. ബഹുസ്വരതയുടെ സമ്മേളനമാണ് സിനഡ്. സിനഡ് വിശുദ്ധമായിരിക്കണമെന്നും കത്തില്‍ വൈദികര്‍ ആവശ്യപ്പെടുന്നു. സഹായമെത്രാന്മാരെ പുറത്താക്കിയ അതിരൂപത ആസ്ഥാനത്ത് നടന്ന നാടകം സിനഡ് പിതാന്മാരുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നോ എന്നും കത്തില്‍ ചോദ്യമുയര്‍ത്തുന്നു. സഭാ പ്രശ്നങ്ങളില്‍ അനാവശ്യമായി രാഷ്ട്രീയ-വ്യവസായ ലോബിക്ക് ഇടം നല്‍കുന്നത് ഏറ്റവും വലിയ വിപത്താണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതിരൂപത സംരക്ഷണ സമിതി സിനഡ് പിതാന്മാര്ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം:





