
കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയ സഹായമായി നല്കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിനു വരാമെന്ന് ഏറ്റിരുന്ന ജില്ലാ കലക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തി.
പ്രളയ സഹായം നല്കാന് ആളുകള്‍ മടിച്ചുനിന്ന സമയത്തായിരുന്നു നൗഷാദിക്ക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവില്‍ കടനടത്തുകയായിരുന്ന നൗഷാദ് പ്രളയം എത്തുന്നതിനു മുന്നേ ബ്രോഡ് വേയില്‍ സ്വന്തമായൊരു കട കണ്ടുവച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ദിവസം ഒരുലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശ മലയാളിയായ അഫി അഹമ്മദ് കൂടിയെത്തിയതോടെ ആദ്യ കച്ചവടം ഉഷാറായി. നൗഷാദിന്റെ നിര്‍ദേശ പ്രകാരം ഇദ്ദേഹം ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറും.
നൗഷാദിനേയും കുടുംബത്തേയും ഇദ്ദേഹം ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നു ഷര്ട്ട്കള്ക്ക് ആയിരം രൂപയാണ് നൗഷാദിന്റെ കടയിലെ വില. മരിക്കും വരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദിക്ക പറഞ്ഞു.






