
കൊച്ചി: കനത്ത മഴയില്‍ പ്രളയ ഭീഷണി ഉയര്‍ത്തി ഒഴുകിയ പെരിയാറിലെ ജലനിരപ്പ് ക്രാതീതമായി താഴുന്നു. സമുദ്രത്തിലേക്ക് ഒഴുക്ക് കൂടിയതാണ് ജലനിരപ്പ് കുറയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വരള്‍ച്ചയുടെ സൂചനയാണിതെന്ന വിദഗ്ധരുടെ സൂചനകളാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പെരിയാര്‍ നിറഞ്ഞൊഴുകിയിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് അഞ്ചേകാല്‍ കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഒഴുകിയത്. മഴ ഒന്നും കൂടി കനത്താല്‍ വീണ്ടും കഴിഞ്ഞ തവണത്തെ പോലെ പ്രളയമുണ്ടാകുമോ എന്ന ആശങ്കയും തീരദേശ വാസികള്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ പെരിയാറിലെ ജലനിരപ്പ് കുറയുകയാണ്. ഒറ്റയടിക്ക് കുറഞ്ഞ ജലനിരപ്പ് ഒരു ഘട്ടത്തില്‍ പൂജ്യം വരെയെത്തി. അതിലും താഴ്ന്നാല്‍ ആലുവയില്‍ നിന്നുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗ് തന്നെ നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്ന അവസ്ഥയിലെത്തിയിരുന്നു. ഒടുവില്‍ പുറപ്പള്ളിക്കാവ് ബണ്ടടച്ചതോടെയാണ് ജലനിരപ്പ് വീണ്ടും 30 സെന്റീമീറ്ററോളം ഉയര്‍ന്നത്.
വെള്ളപ്പൊക്കത്തിനു ശേഷമുള്ള ഈ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മഹാപ്രളയത്തിനു ശേഷവും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു.






