
സ്വിറ്റസര്‍ലന്‍ഡ് : ലോക ബാഡ്മിന്റണ്‍ ചാംമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ ഗെയിം നഷ്ട്ടപ്പെട്ട പ്രണോയി രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഫിന്‍ലന്‍ഡ് താരം ഏതു ഹെയ്നോയെ തോല്‍പ്പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ : 17=21, 21=10, 21=11.
ഇന്ത്യയുടെ സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തി. കനേഡിയന്‍ താരം ജെയ്സണ്‍ ആന്റണിയെ തോല്‍പ്പിച്ചാണ് സായ് രണ്ടാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായ് പ്രണീതിന്റെ ജയം. സ്കോര്‍ : 21= 17, 21=16.
വനിതാ ഡബിള്‍സില്‍ മേഘ്നയും പൂര്‍വിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോര്‍ലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ : 21=10, 21=18.






