താരങ്ങളുടെ വസ്ത്രങ്ങളുടെ വില പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. എന്നാല്‍ വില കുറവുകൊണ്ടും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് കങ്കണ റണൗട്ട്.
600 രൂപയുടെ സാരി ധരിച്ചാണ് താരം അടുത്തിടെ മുംബൈ വിമാനത്താവളത്തിലെത്തിയത്. പീച്ച് നിറത്തിലുള്ള കൊല്‍ക്കത്ത കോട്ടണ്‍ സാരിയാണ് താരം ധരിച്ചത്. കങ്കണയുടെ സഹോദരി രംഗോലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
'ജയ്പൂരിലേക്കുള്ള യാത്രയില്‍ കൊല്‍ക്കത്തയില്‍ നിന്നും വാങ്ങിയ 600 രൂപയുടെ സാരിയാണ് കങ്കണ ധരിച്ചത്. ഇത്രയും നല്ല സാരി 600 രൂപയ്ക്കു കിട്ടുമെന്നത് അവള്‍ക്ക് അത്ഭുതമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും വളരെ കുറവ് രൂപയാണ് പലരും സമ്പാദിക്കുന്നത് എന്നത് വളരെ വേദനാജനകമായ കാര്യമാണ്'. രംഗോലി ട്വീറ്റ് ചെയ്തു.

ട്വീറ്റിനു ശേഷം കങ്കണയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. താരങ്ങള്‍ കങ്കണയെ മാതൃകയായി സ്വീകരിച്ചാല്‍ അത് മികച്ച ഒരു തുടക്കമാകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായം.

Comments