
ലക്നൗ : ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കിടക്കിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ കൈയ്യൊഴിഞ്ഞു. ഇതിന് പിന്നാലെ ആശുപത്രി വരാന്തയില്‍ എല്ലാവരും കാണ്‍കെ യുവതിയുടെ പ്രസവം. പശ്ചിമ ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
പ്രസവ വേദനയെ തുടര്‍ന്നെത്തിയ യുവതിയെ കിടക്കയില്ലെന്ന കാരണത്താല്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും തഴഞ്ഞു. ശേഷം വൈകാതെ തന്നെ ആശുപത്രി വരാന്തയില്‍ നിരവധി ആളുകള്‍ കാണ്‍കെ യുവതി പ്രസവിക്കുകയായിരുന്നു.
പ്രസവത്തിനു ശേഷം മാത്രമാണ് യുവതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രസവ വാര്‍ഡിലേക്കു മാറ്റിയത്. രക്തം വാര്‍ന്ന് ആശുപത്രി വരാന്തയില്‍ കിടന്ന 34 വയസുകാരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് സംഭവം വിവാദമായി. തുടര്‍ന്ന് ഫാറൂഖാബാദ് ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.






