തിരുവനന്തപുരം: അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ മോചിതനാകുന്നു. കേസില്‍ പ്രമുഖ വ്യവസായി യൂസഫലി ഇടപെട്ട സാഹചര്യത്തില്‍ 10ലക്ഷം യുഎഇ ദിര്‍ഹം ( ഏകദേശം രണ്ട് കോടി) രൂപ കെട്ടിവച്ച് അദ്ദേഹത്തെ ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഇടപെട്ട എംഎ യുസഫ് അലിയുടെ അഭിഭാഷകന് തുഷാറിന് നിയമസഹായം നല്‍കാനായി എത്തിയിട്ടുണ്ട്. വണ്ടിച്ചെക്ക് കേസില്‍ ഇന്നലെയാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്.
പത്തു മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാനിലെ ജയിലിലാണ്. പത്തു മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റേ (ഏകദേശം 20 കോടി)താണ് ചെക്ക്. തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് പിണറായി കത്തയച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനും ഇടപെട്ടിട്ടുണ്ട്.
തുഷാറിനെ മനപ്പൂര്‍വം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി ആരോപിച്ചു. തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും തുഷാര്‍ നിരപരാധിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും പറഞ്ഞിട്ടുണ്ട്്.

Comments