
മുംബൈ: ഐഎല്‍&എഫ്സ് സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഐഎല്‍ ആന്‍ഡ് എഫ്എസ്- കോഹിനൂര്‍ ടവര്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇഡി അയച്ച സമന്‍സ് പ്രകാരം ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിലെത്തിയത്.
രാവിലെ പതിനൊന്നു മണിയോടെയാണ് രാജ് താക്കറെ ചോദ്യം ചെയ്യലിന് ഹാജരായത്. രാജ് താക്കറേയ്ക്കൊപ്പം ബന്ധുവും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയും എത്തിയിരുന്നു. രാജ് താക്കറെയ്ക്ക് ഒപ്പം എത്തിയ ഭാര്യ ശര്‍മിള, മകന് അമിത് മരുമകള്‍ മിതാലി എന്നിവര്‍ ഇഡി ഓഫീസിനു തൊട്ടടുത്തുള്ള ഹോട്ടലിലും തങ്ങി. രാജ് താക്കറെ ചോദ്യം ചെയ്യലിനെത്തിയ സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയമാണ് ഇഡി ഓഫീസിനു മുന്നില്‍ ഒരുക്കിയത്. 2005 ല്‍ മുംബൈ ദാദറിലെ ശിവജി പാര്‍ക്കില്‍ തുടങ്ങിയ കോഹിനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐഎല്‍ ആന്‍ഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം. രാജ് താക്കറേക്ക് പങ്കാളത്തിമുള്ള നിര്മ്മാണ് കമ്പനിയായ കൊഹിനൂര്‍ സിടിഎല്‍എന്‍ ആണ് കോഹിനൂര്‍ ടവര്‍ നിര്‍മ്മിച്ചത്.
നടപടിക്കു പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് ആരോപിച്ച് എംഎന്‍എസ് ബന്ദ് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും സംയമാനം പാലിക്കണമെന്ന് താക്കറെ നിര്‍ദേശം നല്‍കിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷിയുടെ മകന് ഉന്മേഷ് ജോഷിയെ കേസില്‍ ഇന്നലെ ചോദ്യം ചെയ്തിരുന്നു.






