
ആന്റിഗ്വ: ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കം. ഒന്നാം ഇന്നിംഗ്സില്‍ 297 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നിലാണ്.
മത്സരത്തില്‍ തുടക്കം പിഴച്ച ഇന്ത്യയെ രവീന്ദ്ര ജഡേജയാണ് സ്കോര്‍ മുന്നൂറിന് അടുത്തെത്തിച്ചത്. ആദ്യ മൂന്ന് ബാറ്റസ്മാന്മാരെയും ഒരു ബേധപ്പെട്ട സ്കോറിലേക്ക് എത്തുന്നതിന് മുന്നേ ഇന്ത്യക്ക നഷ്ട്ടമായി. രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലായിരുന്നു. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റണ്‍സ് നേടി.
പിന്നെ കണ്ടത് സ്കോര്‍ പിന്തുടരാന് ഇറങ്ങിയ വീന്‍ഡീസിന് മേല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മേധാവിത്വം. ഇശാന്ത് ശര്‍മ്മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.






