
റിയാദ്: സൗദിയില് വിമാനത്താവളങ്ങള്ക്കു നേരെ ഹൂതികളുടെ ആക്രമണം. സൗദി അറേബ്യയിലെ അബാഹ് വിമാനത്താവളത്തിനു നേരെയും ഖമീസ് മുഷായിത് എയര് ബേസിനു നേരെയുമാണ് ഞായറാഴ്ച ആക്രമണം നടന്നത്. രണ്ടിടത്തും കണ്ട്രോള് ടവറിനു നേരെയായിരുന്നു ആക്രമണമെന്ന് ഹൂതി വക്താവ് അല് മസീറ ടിവിയില് വ്യക്തമാക്കി. യെമനിലെ വിമത വിഭാഗമായ ഹൂതികള് ഇറാന് പിന്തുണയോടെയാണ് പ്രവര്ത്തിക്കുന്നത്.
അക്രമണം ഉണ്ടായ രണ്ടു വിമാനത്താവളങ്ങളും സൗദിയുടെ തെട്ടു പടിഞ്ഞാറന് മേഖലയിലുള്ളവയാണ്. എന്നാല് അക്രമണമുണ്ടായത് ഇതുവരെ സൗദി സ്ഥരീകരിച്ചിട്ടില്ല. യെമന് തലസ്ഥാനമായ സന കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഹൂതി വിമതര് കഴിഞ്ഞ കുറേ മാസങ്ങളായി സൗദിയെ ലക്ഷ്യമാക്കി നിരവധി അക്രമണങ്ങള് നടത്തിവരികയാണ്. ജൂണ് 12 ന് അബാഹ് വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തില് ഇന്ത്യക്കാരി ഉള്പ്പെടെ 26 പേര്ക്ക് പരിക്കേറ്റിരുന്നു.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികളുടെ മിലിട്ടറി പ്രദേശങ്ങള്ക്കു നേരെ പോരാടുന്നതിന് പ്രതികാരമായാണ് ഹൂതികളുടെ തിരിച്ചടി.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില് ഒത്തുതീര്പ്പിനും വെടിനിര്ത്തലിനും ശ്രമം നടന്നുവെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തീരനഗരമായ ഹുദെയ്ദയില് തുടരുന്ന വെടിനിര്ത്തലിനും ഇപ്പോഴത്തെ സംഘര്ഷം ഭീഷണിയുയര്ത്തുന്നുണ്ട്. ഹൂതികള്ക്കാവശ്യമായ ആയുധങ്ങളും മറ്റും എത്തുന്നത് ഇവിടെയാണെന്ന് വ്യക്തമാക്കി അടുത്തിടെ ഇവിടെ പിടിച്ചെടുക്കാന് സഖ്യസേന ശ്രമം നടത്തിയിരുന്നു. രാജ്യാന്തര അംഗീകാരത്തോടെ യെമനില് അധികാരത്തിലെത്തിയ സര്ക്കാരിനെ ഹൂതി വിമതര് അട്ടിമറിച്ചതോടെയാണ് മേഖലയില് സംഘര്ഷങ്ങളുടെ തുടക്കം.







Comments