
അമരാവതി: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കൂറ്റന്‍ ഫ്ളക്സ്ബോര്‍ഡില്‍ വന്‍ പിഴവ്. 2014 മുതല്‍ ദേശീയ തതലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതിന് തയ്യാറാക്കിയ ഫ്ളക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്കി അതിനു താഴെ പി.ടി ഉഷ എന്ന് എഴുതുകയായിരുന്നു.
നിരവധി പേര് സര്‍ക്കാരിന്റെ കായിക രംഗത്തെ അറിവില്ലായ്മയെ പരിഹസിച്ച് രംഗത്തെത്തി. സാനിയ മിര്‍സയേയും പി.ടി ഉഷയേയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാന കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു. പി.ടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാരിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്ളക്സ് അച്ചടിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നു.
ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ളക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി, കായികമന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവച്ചു.
Epic🤦♀️ can u help me hashtag # it pic.twitter.com/ItWzCo6nvY
— Smita (@smitapop) August 29, 2019






