
കോളറാഡോ: കുള്ളന് ഗ്രഹമായല്ല, പ്ലൂട്ടോയെ ഗ്രഹം തന്നെയായാണ് താന് ഇപ്പോഴും പരിഗണിക്കുന്നതെന്ന് നാസ മേധാവി ജിം ബ്രൈഡ്സ്റ്റൈന്. യൂണിവേഴ്സിറ്റി ഓഫ് കോളറാഡോയില് സംസാരിക്കവെയാണ് പ്ലൂട്ടോ ഗ്രഹം തന്നെയെന്ന് അദേഹം ഉറപ്പിച്ചത്.
നാസ മേധാവി പ്ലൂട്ടോയെ ഒരിക്കല്ക്കൂടി ഗ്രഹമായി പ്രഖ്യാപിച്ചുവെന്ന് നിങ്ങള്ക്ക് എഴുതും. ഞാന് അങ്ങനെയാണ് മനസിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ നിലപാടില് ഉറച്ച് നില്ക്കുകയാണ് നാസ മേധാവി കൂട്ടിച്ചേര്ത്തു.
2006 ലാണ് ഇന്റര്നാഷണല് ആസ്ട്രോണമിക്കല് യൂണിയന് പ്ലൂട്ടോയുടെ ഗ്രഹമെന്ന പദവിമാറ്റി കുള്ളന് ഗ്രഹമായി പരിഗണിച്ചത്. പ്ലൂട്ടോയുടെ ഗ്രഹമെന്ന പദവി മാറ്റിയതിന്റെ വാര്ഷിക ദിനമായ ഓഗസ്റ്റ് 24 നും അദേഹം ഇതേ നിലപാട് ആവര്ത്തിച്ചിരുന്നു.







Comments