
റാഞ്ചി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രായ ജനതാദള്‍ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ഗുരുതര വൃക്ക രോഗമെന്ന് റിപ്പോര്‍ട്ട്. കാലിത്തീറ്റ അഴിമതികേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന യാദവ്.
ലാലുവിന്റെ വൃക്കകളുടെ 63 ശതമാനവും തകരാറിലായതായും 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പി.കെ ഝാ അറിയിച്ചു. ലാലു പ്രസാദ് യാദവ് ചികിത്സയില്‍ കഴിയുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് ഇദ്ദേഹം.
ലാലുവിന് രക്തത്തില്‍ അണുബാധയുണ്ടായതായും ആന്റി ബയോട്ടിക് മരുന്നുകളുടെ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഡോ.പി.കെ ഝാ പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്.






