
നടന് അനൂപ് ചന്ദ്രന് വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മുന്‍പ് പങ്കുവച്ചിരുന്നു.
മമ്മൂട്ടി നായകനായ 2004ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമയിലെത്തുന്നത്. പിന്നീട് വിനോദയാത്ര, ബിഗ് ബി, മിന്നാമിന്നിക്കൂട്ടം, ഡാഡി കൂള്‍, കാര്യസ്ഥന്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, റണ്‍ ബേബി റണ്‍ തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു. ക്ലാസ്മേറ്റ്സിലെ പഴന്തുണി കോശി എന്ന കഥാപാത്രം അനൂപിന്റെ കരിയറിലെ തന്നെ മികച്ച വേഷമായിരുന്നു.
സിനിമയേക്കാളേറെ കൃഷിയെ കൃഷിയെ സ്നേഹിക്കുന്ന നടനാണ് അനൂപ്. തന്റെ ഇഷ്ടം പോലെ കൃഷിയെ സ്നേഹിക്കുന്ന പെണ്‍കുട്ടിയെയാണ് അനൂപിന് വധുവായി ലഭിച്ചിരിക്കുന്നതും.






