
തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പക്ക് മൊറട്ടോറിയം നീട്ടി നല്കാന് ബാങ്കേഴ്സ് സമതി തീരുമാനിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കൂടി മൊറട്ടോറിയം അനുവധിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജിലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്സ് സമിതിയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം.
കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതിയിലാണ് യോഗം ചേര്‍ന്നത്. ബാങ്കേഴ്സ് സമിതിയുടെ തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ സാധിക്കുകയൊള്ളൂ. കൃഷി ഉപജീവനമാര്‍ഗം ആക്കിയവരുടെ മറ്റ് വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
അതേസമയം മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞ ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. ജപ്തി നടപടികളുമായി ബാങ്കുകാര് മുന്നോട്ട് പോകുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. കൃഷി വായ്പയ്ക്കും മറ്റ് ചെറുകിയട ഇടക്കരം സംരംഭങ്ങള്‍ക്കുമുള്ള വായ്പയ്ക്കും ഒരു വര്‍ഷം മുതല്‍ 18 മാസം വരെയാണ് മൊറട്ടോറിയം നീട്ടാന്‍ സാധിക്കുക. ഭവന വായ്പയ്ക്ക് ഒരുവര്‍ഷവും വിദ്യാഭ്യാസ വായ്പയ്ക്ക് ആറു മാസവും മൊറട്ടോറിയം ആകാം.






