ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആസ്ഥാനത്തിനു നേര്‍ക്ക് വീണ്ടും പാകിസ്താനികളുടെ പ്രതിഷേധം. സെപ്തംബര്‍ മൂന്നിന് നടന്ന പ്രതിഷേധം അക്രമാസ്തമായി. പ്രതിഷേധക്കാര്‍ കമ്മീഷന് ഓഫീസിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഓഗസ്റ്റ് 15നും കമ്മീഷന് ഓഫീസിനു മുന്നില്‍ പാകിസ്താന്റെ പ്രതിഷേധം നടന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും ആക്രമണം. ഇന്നലെ നടന്ന ആക്രമണം സ്ഥിരീകരിച്ച് ഹൈക്കമ്മീഷന് ഓഫീസ് ഔദ്യോഗിക ട്വിറ്ററിലൂടെ വിവരം പങ്കുവച്ചു.
ഇന്ത്യന്‍ ഹൈക്കമ്മീഷന് ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് അപലപിച്ചു. ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 15നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഹൈക്കമ്മീഷന് ഓഫീസിനും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അനുഛേദം 370 റദ്ദാക്കിയതിനു പിന്നാലെയാണ് പാകിസ്താനികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ഉയര്‍ന്നത്.

Comments