
ന്യൂയോര്‍ക്ക്: സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. യുക്രൈന് താരത്തെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. ചരിത്രത്തിനൊപ്പമെത്താന് സെറീന വില്യംസിന് ഒരു വിജയം കൂടി മാത്രമാണ് ആവശ്യം.ഫൈനല്‍ പോരാട്ടത്തില്‍ കിരീടം ഉയര്‍ത്തിയാല്‍ മാര്‍ഗരറ്റ് ജീന്‍ കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടമെന്ന റെക്കോര്‍ഡ് സെറീനയ്ക്കും സ്വന്തമാകും.
ഫൈനല്‍ പോരാട്ടത്തില്‍ കാനഡയുടെ പത്തൊമ്പതുകാരി ബിയന്‍ക ആന്ഡ്രീസുവാണ് എതിരാളി. സെമിയില്‍ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് സെറീന കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്തത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീനയുടെ വിജയം. സ്കോര്‍:6-3,6-1. മുപ്പത്തിയേഴുകാരിയായ സെറീന 2017 സെപ്റ്റംബറില്‍ അമ്മയായ ശേഷം ഇതുവരെ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടില്ല.






