
ബെംഗളുരു: ചന്ദ്രയാന്‍-2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആര്‍ഒ(ഇസ്രോ). ചാന്ദ്ര ദൗത്യം 90 മുതല്‍ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ വ്യക്തമാക്കി. ഇത് ചന്ദ്രനെക്കുറിച്ചുളള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും,മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം കൂടുതല്‍ ആയുസ് ലഭിക്കും. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്.
ചന്ദ്രോപരിതലതതിന് രണ്ടു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് സിഗ്നലുകള്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വെച്ച് പരാജയപ്പെട്ടെന്ന സൂചനകള്‍ ഇസ്രോ പുറത്തുവിടുന്നത്. ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകള്‍' എന്നാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവതത്തില് ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.






