
ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരെ ആരേയും ഇന്ത്യയില്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്കി ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ പട്ടികയനുസരിച്ചുള്ള നടപടികള്‍ കൃത്യമായി നടപ്പിലാക്കുമെന്നും ഷാ വ്യക്തമാക്കി. നോര്‍ത്ത്- ഈസ്റ്റേര്‍ണ്‍ കൗണ്‍സിലിന്റെ 68-ാംമത്തെ സമ്മേളനത്തില്‍ എട്ടു വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അതേസമയം അവസാനഘട്ട പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ആദ്യമായാണ് എന്‍.ഇ.സിയുടെ ചെയര്മാന് കൂടിയായ അമിത് ഷാ അസം സന്ദര്‍ശിക്കുന്നത്. 'ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട നിരവധിപേര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഒറ്റ അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്ത് നിര്‍ത്താന്‍ ഈ ഗവണ്മെന്റ് അനുവദിക്കില്ല. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും' ദേശീയ പൗരത്വപട്ടികയെ അടിസ്ഥാനപ്പെടുത്തി ഷാ പറഞ്ഞു.
3,30,27,661 പേരാണ് പൗരത്വ പട്ടികയില്‍ ഉല്‍പ്പെടുത്താന്‍ വേണ്ടി അപേക്ഷിച്ചിരിക്കുന്നത്. അവസാനപട്ടികയില്‍ 3,11,21,004 പേര് ഉല്പ്പെടുകയും 19,06,657 പേര് പുറത്താക്കപ്പെടുകയും ചെയ്തുവെന്ന് എന്‍.ആര്.സിയുടെ ഏകോപന സമിതി ഓഫീസ് ഓഗസ്റ്റ് 31 ന് അറിയിച്ചിരുന്നു






