ന്യുഡല്‍ഹി: ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ കല്യാണ്‍ സിംഗ് ബി.ജെ.പിയിലേക്ക് മടങ്ങുന്നു. ഗവര്‍ണര്‍ പദവി വഹിച്ചിരുന്നതിനാല്‍ കല്യാണ്‍ സിംഗ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രാജസ്ഥാന് ഗവര്‍ണറായി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിതിന് പിന്നാലെയാണ് കല്യാണ്‍ സിംഗ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നത്.
കല്യാണ്‍ സിംഗ് ബി.ജെ.പിയിലേക്ക് മടങ്ങുന്നതോടെ ഒ.ബി.സി, ലോദ് വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കല്യാണ്‍ സിംഗ് ബി.ജെ.പിയുടെ സമുന്നതനായ നേതാവാണ്. താഴെത്തട്ടിലുള്ള ജനങ്ങളെ കേള്‍ക്കാനും മനസിലാക്കാനുമുള്ള കഴിവ് അദ്ദേഹത്തെപ്പോലെ വളരെക്കുറച്ച് നേതാക്കള്‍ക്ക് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.
അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത സമയത്ത് യു.പി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.






