ഭിന്നശേഷിക്കാരിയായ യാത്രക്കാരിയോട് വിമാനത്താവളത്തിലെ ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപണം. മുംബൈയിലേക്ക് പോകാനായി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിരാലി മോദി എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വിരാലി ആകട്ടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ്. പരിശോധന കൗണ്ടറില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് മോശമായി പെരുമാറിയെന്ന് വിരാലി ട്വീറ്റ് ചെയ്തു.
പരിശോധനക്കായി തന്നോട് എഴുന്നേല്ക്കാന് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു. എന്നാല്‍, നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. മറ്റൊരു ഉദ്യോഗസ്ഥയെത്തിയാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചത്. സംഭവത്തില്‍ എഐഎസ്എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി വ്യക്തമക്കി.
രണ്ട് വര്‍ഷം മുമ്പ് മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ട്രെയിന്‍ കയറാന്‍ ശ്രമിച്ചയാള്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് വിരാലി ആരോപണമുന്നയിച്ചിരുന്നു. അന്ന് വിരാലി തുടങ്ങിവെച്ച 'മൈ ട്രെയിന്‍ ടൂ' എന്ന കാമ്പയിന് ട്വിറ്ററില്‍ ചര്‍ച്ചയായി. ഇതിനെ തുടര്‍ന്നായിരുന്നു എറണാകുളം റെയില്‍വേ സ്റ്റേഷന് ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചത്.

Comments