ബംഗളുരു: രാജിവച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ ബി.ജെ.പി. സിവില്‍ സര്‍വീസ് വിട്ട ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ഉത്തര കന്നഡയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ അനന്ത് കുമാര്‍. സെന്തില്‍ രാജ്യത്തിന്റെ അകത്ത് നില്ക്കുന്നതിനേക്കാള് പാക്കിസ്ഥാനിലേക്ക് പോയി രാജ്യത്തിനെതിരെ നേരിട്ട് പോരാടണമെന്നും അനന്ത് കുമാര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരായ സെന്തിലിന്റെ മലിനമായ മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്. ഈ ഗദ്ദറിനെ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അനന്ത് കുമാര്‍ ട്വീറ്റ് ചെയ്തു.

2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്നു ശശികാന്ത് സെന്തില്‍. ഇനിയും ഐ.എ.എസ് പദവിയില്‍ തുടരുന്നത് നീതിയുക്തമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്തില്‍ രാജിവച്ചത്. ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായത് കൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ ഐ.എ.എസ് രംഗത്ത് നിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്നും സെന്തില്‍ പറഞ്ഞിരുന്നു.
സെന്തിലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന് കര്‍ണാക ചീഫ് സെക്രട്ടറി ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

Comments