
അഹമ്മദാബാദ്: ഗതാഗത നിയമ ലംഘനത്തിന് പിഴ കുത്തനെ ഉയര്‍ത്തിയതിനാല്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചില രസകരമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തില്‍ ഉയര്‍ന്ന പിഴയില്‍ നിന്ന് രക്ഷപെടാന്‍ വഡോരയില്‍ നിന്നൊരാള്‍ ചെയ്തത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.
തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മെറ്റില്‍ ഒട്ടിച്ചാണ് റാം ഷാ എന്ന യുവാവിന്റെ ഇപ്പോഴത്തെയാത്ര. ലൈസന്‍സ്, ആര്.സി കാര്‍ഡ്, ഇന്‍ഷുറന്‍സ് സ്ലിപ്പ് എന്നിങ്ങനെ എല്ലാ കാര്‍ഡുകളും ഹെല്‍മെറ്റില്‍ ഒട്ടിച്ച് ചേര്‍ത്തിരിക്കുകയാണ്.






