
തെന്നിന്ത്യന്‍ ഹോട്ട് നായിക പായല്‍ രജ്പുതിന്റെ പുതിയ തെലുങ്ക് ചിത്രം ‘ആര്‍ ഡി എക്‌സ് ലവി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ മേനീപ്രദര്‍ശനത്താല്‍ വിവാദം തീര്‍ത്തിരുന്നു. ട്രെയിലറില്‍ ഗ്ലാമര്‍ രംഗങ്ങള്‍ക്കു പകരം താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മേനി പ്രദര്‍ശനവും ലിപ്‌ലോക്കു നിറച്ച രംഗങ്ങളും തെലുങ്ക് സിനിമയ്ക്കു ദോഷം ചെയ്യുമെന്ന് പ്രേക്ഷകര്‍ പറയുന്നു.
ഇതേ നടി നായികയായി എത്തിയ ‘ആര്‍എക്‌സ് 100’ എന്ന ചിത്രവും റിലീസിനു മുമ്പേ ഇത്തരം ആരോപണങ്ങള്‍ നേരിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലും ഗാനങ്ങളിലും ചൂടന്‍ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതലായും ഉള്‍പ്പെടുത്തിയത്. എന്നാല്‍ ‘ആര്‍എക്‌സ് 100’ തെലുങ്ങില്‍ വലിയ വിജയം നേടുകയും ചെയ്തു.






