പനാജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവല്‍ വേരിയന്റ് വിജയകരമായി ലാന്‍ഡിംഗ് പരീക്ഷണം പൂര്‍ത്തിയാക്കി. നാവിക സേനയുടെ ഭാഗമാകുന്നതിന്റെ സുപ്രധാന പരീക്ഷണമായ അറസ്റ്റഡ് ലാന്‍ഡിങാണ് പ്രത്യേകം തയ്യാറാക്കിയ റണ്‍വെയില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവിക സേനയുടെ പടക്കപ്പലുകളില്‍ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റണ്‍വെയില്‍ അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്.
ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചു നിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനം പറന്നിറങ്ങുന്ന വിമാനത്തെ കുടുക്കുകയും ഇതുപയോഗിച്ച് വിമാനത്തെ പെട്ടന്ന് തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങ്ങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. യു.എസ്.എ, റഷ്യ, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.
നിലവില്‍ കരയില്‍ നിന്നുള്ള പരീക്ഷണമാണ് വിജയകരമായതെങ്കിലും താമസിക്കാതെ ഐ.എന്‍.എസ് വിക്രമാദിത്യയിലും അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷിക്കും. 2021 ല്‍ ഐ.എന്‍.എസ് വിക്രാന്ത് ഉള്‍പ്പെടെ കൂടുതല്‍ വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുന്നതോടെ കൂടുതല്‍ യുദ്ധ വിമാനങ്ങളും ആവശ്യമാണ്. അതിനാല്‍ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയത് നാവിക സേനയുടെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
കമാന്‍ഡര്‍ ജെ.എ.മൗലങ്കാര്‍(ചീഫ് ടെസ്റ്റ് പൈലറ്റ്) ക്യാപ്റ്റന്‍ ശിവ്നാഥ് ധാഹിയ(എല്‍.എസ്.ഒ) കമാന്‍ഡര്‍ ജെ.ഡി.റത്തൂരി(ടെസ്റ്റ് ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.
എ.ഡി.എ, എച്ച്.എ.എല്‍.ഡി.ആര്.ഡി.ഒ, സി.എസ്.ഐ.ആര് ലാബ്സ് തുടങ്ങിയവരുടെ സേവനങ്ങളും ഈ നേട്ടം കൈവരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതായും നാവിക സേന അറിയിച്ചു.

Comments