
ഭുവനേശ്വര്‍ : മകന് മരിച്ച ശേഷം വിധവയായ മരുമകള്‍ക്ക് പുനര്‍വിവാഹം നടത്തി ഭര്‍ത്യമാതാവ്. ഒഡിഷയിലെ ബെഹ്റ എന്ന സ്ത്രീയാണ് മകന് മരിച്ച ദുഃഖത്തിലും മരുമകളുെട കണ്ണീരുതുടയ്ക്കാന്‍ ഇറങ്ങിതിരിച്ചത്. ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ചായിരുന്നു പ്രതിമ ബെഹ്റ.
ടാല്‍ച്ചെറിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വച്ച് സെപ്തംബര്‍ 11 ന് ഗ്രാമത്തിലുളളവരുടെയും ബന്ധുകളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ലില്ലിയിയെ പ്രതിമയുടെ ഇളയമകന് രശ്മിരജ്ഞന്‍ വിവാഹം കഴിച്ചത്. ജൂലൈയില്‍ ഭാരത്പൂരിലെ കല്‍ക്കരി ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇയാള്‍ മരിച്ചു.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ദുഃഖിതയായ ലില്ലി ആരോടും സംസാരിക്കാന്‍ പോരും തയ്യാറായിരുന്നില്ലെന്ന് പ്രതിമ പറഞ്ഞു. പിന്നീട് പ്രതിമ മരുമകളോട് ഏറെ സംസാരിക്കുകയും അവളെ വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലില്ലയ്ക്ക് വരനെ തേടാന്‍ ആരംഭിച്ചു. പ്രതിമയുടെ സഹോദരന് സംഗ്രാന്‍ ബെഹ്റയെ സമീപിക്കുകയും അദ്ദേഹത്തിന്റെ മകനെ കൊണ്ട് ലില്ലിയെ വിവാഹം ചെയ്യിപ്പിക്കാനുളള ആഗ്രഹം അറിയിക്കുകയും ചെയ്തു.
''എനിക്കറിയാം എന്റെ മകന് ഇനി തിരിച്ചുവരില്ലെന്ന്, എനിക്ക് 20 വയസ്സ് മാത്രം പ്രായമുളള മരുമകളുടെ കണ്ണീരുകണ്ട് നില്‍ക്കാനുമാകില്ല. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. അവളെ വിവാഹം ചെയ്ത് നല്‍കണമെന്ന്''-പ്രതിമ പറഞ്ഞു. എന്റെ അചഛനും അമ്മയും മറ്റു ബന്ധുകളും ലില്ലിയെ മരുമകളായി അംഗീകരിച്ചുകഴിഞ്ഞു. ഞാന്‍ സന്തോഷവാനാണെന്നിരിക്കെ പിന്നെ എന്തിന് എതിര്‍ക്കണം''- ലില്ലിയുടെ വരന്റെ ചോദ്യം.






