
കശ്മീര് വിഷയത്തില് പ്രതികരണവുമായി മലാല യൂസഫ് സായി. കശ്മീലിലെ സ്കൂള് കൂട്ടികളെ സഹായിക്കണമെന്ന് മലാല ഐക്യരാഷ്ട്ര സഭയോട്
ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അഭ്യര്ത്ഥന. കുട്ടികള് ഉള്പ്പെടെ തടവിലാക്കപ്പെട്ട 4000ത്തോളം ആളുകളെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വീറ്റ് ചെയ്തു.
'ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന് ആവശ്യപ്പെടുകയാണ്, കശ്മീരില് സമാധാനം പുനസ്ഥാപിക്കാന് ഇടപെടണം. കശ്മീരികളുടെ വാക്കുകള് കേള്ക്കണം. സുരക്ഷിതമായി അവിടുത്തെ കുട്ടികളെ സ്കൂളിലേക്ക് പോകാന് സഹായിക്കണം.' മലാല ആവശ്യപ്പെട്ടു.
കുട്ടികളടക്കം ബലം പ്രയോഗിച്ച് അറസ്റ്റിലാക്കപ്പെട്ട 4000 പേരെ കുറിച്ച് വരുന്ന റിപ്പോര്ട്ടുകളില് ഞാന് അതീവ ആശങ്ക രേഖപ്പെടുത്തുന്നു. കഴിഞ്ഞ നാല്പ്പത് ദിവസത്തിലഘികമായി കുട്ടികള്ക്ക് സ്കൂളില് പോകാന് കഴിയുന്നില്ല. പെണ്കുട്ടികള് വീടു വിട്ട് പുറത്തിറങ്ങാന് ഭയക്കുന്നുവെന്നും മലാല പ്രതികരിച്ചു.
ഐക്യരാഷ്ട്ര സഭയിടെ പൊതു സഭയില് പങ്കെടുക്കുന്ന രാഷ്ട്ര തലവന്മാരോടും മറ്റ് നേതാക്കളോടുമാണ് മലാല കശ്മീരില് സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം മലാലയുടെ ട്വീറ്റിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. കശ്മീരിനെ കുറിച്ച ആകുലപ്പെടുന്ന മലാല അന്തുകുണ്ട് ബലൂചിസ്ഥാനിലെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നില്ല എന്നാണ് ഇവര് ചോദിച്ചിരുന്നത്. ബലൂചിസ്ഥാനിലെ പ്രശ്നങ്ങള് പഠിക്കാന് കുറച്ച് സമയം മാറ്റിവെയ്ക്കണമെന്നും ഇവര് ആവശ്യപ്പെടുന്നു. ആരാണ് മലാലയ്ക്ക് നോബേല് സമ്മാനം നല്കിയതെന്നും ചിലര് പരിഹസിക്കുന്നു.







Comments