
മുംബൈ: സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്കരണ പ്ലാന്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു. ബി.എസ്.ഇ സെന്‍സെക്സ് 272.2 പോയിന്റ് താഴ്ന്ന് 37,112.79ലും ദേശീയ സൂചികയായ നിഫ്റ്റി 87.05 പോയിന്റ് താഴ്ന്ന് 10,988.85ലുമാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. എണ്ണ, ബാങ്കിംഗ്, വാഹന കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം ഏറെ പ്രകടം. അതേസമയം, ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരികളില്‍ നേട്ടവുമുണ്ട്.
മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് പുറത്തുവരുന്നതോടെ വരുംമണിക്കൂറുകളില്‍ വിപണിയില്‍ വീണ്ടും ചാഞ്ചാട്ടം പ്രകടമാകും.






