
റിയാദ് : സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങളിലും ശുദ്ധീകരണ പ്ലാന്റുകളിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണവും നാശനഷ്ടങ്ങളും ഇന്ത്യയെ ബാധിക്കില്ലെന്ന് സൗദി എണ്ണ ഭീമനായ അരാംകോയുടെ ഉറപ്പ്. ലോകത്താകമാനമുള്ള സൗദിയുടെ എണ്ണ വിതരണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായത്. ഇത് നികത്താനുള്ള നീക്കം സൗദിയുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.
വിവിധ രാജ്യങ്ങള്‍ക്ക് വിവിധ ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് സൗദി അറേബ്യ നല്‍കുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയില്‍ ആയിരിക്കില്ലഅരാംകോ ഇനി നല്‍കുകയെന്നാണ് സൂചന. അതുകൊണ്ടു തന്നെ സൗദിയില്‍ നിന്നും ഇന്ത്യക്ക് ലഭിക്കുന്ന ക്രൂഡ് ഓയില്‍ അളവില്‍ കുറവ് സംഭവിക്കില്ല.
അതേസമയം, ആക്രമണം മുലം ക്രൂഡ് ഓയിലിന്റെ വിലയില്‍ പെട്ടെന്നുണ്ടായ വില വര്‍ദ്ധന ഇന്ത്യയേയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചേക്കും. ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതി ആയിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാകുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്നും 41 ലക്ഷം ബാരലായി കുറയും. കനത്ത നാശനഷ്ടമുണ്ടായ ബുഖ്യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും, പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്.






