നെടുങ്കണ്ടം: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി െകെയേറി വ്യാജ പട്ടയം നിര്‍മിച്ച കേസില്‍ മന്ത്രി എം.എം. മണിയുടെ സഹോദരനുള്‍പ്പെടെ 24 പേരെ പ്രതി ചേര്‍ത്ത് ക്രൈബ്രാഞ്ച് കുറ്റപത്രം. 2007-ല്‍ അന്നത്തെ ദേവികുളം തഹസില്‍ദാരായിരുന്ന പി.വി. രാംദാസ് നല്കിയ പരാതിയില്‍ 12 വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് നെടുങ്കണ്ടം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചിന്നക്കനാല്‍ വില്ലേജിലെ വേണാട്ടുതാവളത്ത് നൂറു ഹെക്ടറിലധികം സര്‍ക്കാര്‍ ഭൂമി മന്ത്രി മണിയുടെ സഹോദരന് എം.എം.ലംബോധരനും ബന്ധുക്കളും അടക്കമുള്ളവര്‍ വ്യാജ രേഖകള്‍ ചമച്ച് െകെവശപ്പെടുത്തി എന്നതാണ് കേസ്. 2004-2005 കാലഘട്ടത്തിലായിരുന്നു സംഭവം. ശാന്തന്‍പാറ പോലീസ് അന്വേഷിച്ചിരുന്ന കേസ് വി.എസ്.അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യകാലത്ത് വിവാദമായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരെ പല തവണ മാറ്റിയതോടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ െവെകി. 13 ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ലംബോധരന് രണ്ടാം പ്രതിയായ കേസില്‍ ബന്ധു പി.എ. രാജേന്ദ്രനാണ് ഒന്നാം പ്രതി. പ്രതികളില്‍ 22 പേര് റവന്യൂ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ളവര്‍ ഭൂമി െകെവശപ്പെടുത്തിയവരും വ്യാജ രേഖ ചമക്കാന്‍ സഹായിച്ചവരുമാണ്. പ്രതികളായ അഞ്ചു റവന്യൂ ജീവനക്കാര്‍ ജീവിച്ചിരുപ്പില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖ ചമച്ചു ഭൂമി െകെവശപ്പെടുത്തിയെന്നാണു കണ്ടെത്തല്‍. െകെയേറ്റ ഭൂമിയില്‍ രാജേന്ദ്രന് എല്‍.എ.202/72 എന്ന നമ്പരില്‍ സര്‍വെ നമ്പര്‍ 151/1ല്‍ 3.98 സെന്റ് സ്ഥലത്തിനാണ് വ്യാജ പട്ടയം ഉണ്ടാക്കിയത്.
ചിന്നക്കനാല്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന സ്റ്റുവര്‍ട്ട് ജെ.ജേക്കബിന്റെ സഹായത്തോടെ 2002-ല്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പോര്‍ രജിസ്റ്റര്‍ അഞ്ചിലെ 474 നമ്പര്‍ തണ്ടപ്പേര് കീറിമാറ്റി പകരം അതേനമ്പരില്‍ രാജേന്ദ്രന്റെ പേരിലുള്ള പുതിയ പേജ് ഒട്ടിച്ച് ചേര്‍ക്കുകയായിരുന്നു. അതേദിവസം തന്നെ 2001-02 വര്‍ഷത്തെ കരവും ഒടുക്കി.
പിന്നീട് 2004 ഡിസംബര്‍ 21-ന് ഈ ഭൂമി ലംബോധരന് രാജേന്ദ്രന്റെ െകെയില്നിന്നും വാങ്ങി. വ്യാജ പട്ടയമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2005 ജനുവരി 10-ന് ഈ ഭൂമി ലംബോധരന് പോക്കുവരവ് നടത്തി. തുടര്‍ന്ന് 2006 ഒക്ടോബര്‍ എട്ടിന് മകന്റെ പേരില്‍ ആധാരം നടത്തി നല്‍കുകയുമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചിന്നക്കനാല്‍ െകെയേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളില്‍ കൂടി ഇനി കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.

Comments