
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്. 2018-19 വര്‍ഷത്തില്‍ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്തിയ ആറ് കോടിയില്‍ ഏറെ വരുന്ന അംഗങ്ങള്‍ക്ക് 8.65% നിരക്കില്‍ പലിശ ലഭിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. നിലവില്‍ 8.55% ആണ് പലിശ നിരക്ക്. ഉത്സവ സീസണ് മുന്നോടിയായാണ് ഈ പ്രഖ്യാപനമെന്നും മന്ത്രി വ്യക്തമാക്കി.
ധനമന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പരമാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.






