
മലപ്പുറം: പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി. ആലപ്പുഴയിലും മലപ്പുറത്തും സന്ദര്‍ശനം നടത്തി. ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സ്ഥിതിഗതികള്‍ പരിശോധിക്കുന്നത്. സംഘം കേന്ദ്രത്തിനു നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് ദുരിതാശ്വാസ സഹായം ലഭ്യമാകുക.
പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെത്തിയ നാലംഗം സംഘം മഞ്ചേരിയില്‍ യോഗം ചേര്‍ന്നു. ജില്ലാ തല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നായിരുന്നു ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
കൈപ്പിനിപാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി, ഒടിയിക്കല് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട്, എന്നിവിടങ്ങളിലെ നഷ്ടം സംഘം വിലയിരുത്തും.
ആലപ്പുഴയിലെത്തിയ മൂന്നംഗ സംഘം കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 109 കോടിയുടെ നഷ്ടമുണ്ടായെന്ന കണക്ക് ജില്ലാ ഭരണകൂടം അവതരിപ്പിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാരിന് നിന്ന് രണ്ടായിരത്തി ഒരു നൂറുകോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ വീടുകളുടെ കേടുപാടുകള്‍ക്ക് 747 കോടിയും ജീവനോപാധികള്‍ നഷ്ടപ്പെട്ട ഇനത്തില്‍ 316 കോടിയുമാണ് കണക്കാക്കിയിരിക്കുന്നത്. പ്രളയം






