അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അത് തള്ളി ഇറാൻ. അമേരിക്കയുമായി നിലവിൽ യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഒമാനുമായി ചേർന്ന് ഉറപ്പാക്കുമെന്നും, എന്നാൽ ഒമാനുമായുള്ള ചർച്ചകളിൽ അമേരിക്ക പങ്കാളിയല്ലെന്നും ബഗായ് പറഞ്ഞു. ഹോർമുസിലെ സാഹചര്യം പഴയ നിലയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന് അയൽരാജ്യങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും, എന്നാൽ അവരുടെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ നീക്കണമെന്നാണ് ഇറാന്റെ നിലപാടെന്നും ബഗായ് വ്യക്തമാക്കി.
തിങ്കളാഴ്ച ഇറാനുമായി സമാധാന ചർച്ചകൾ നടക്കുമെന്ന് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കുന്നത് ഉറപ്പാക്കുന്ന കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയും തിങ്കളാഴ്ച ചർച്ചകൾ നടക്കുമെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ ചർച്ചയിൽ ആരൊക്കെ പങ്കെടുക്കുമെന്നോ എവിടെയാണ് കൂടിക്കാഴ്ചയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

Comments