
ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയെ നായകനാക്കി അജു വര്‍ഗീസ് നിര്‍മ്മിച്ച ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ഓണത്തിന് തീയറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി മുന്നോറിക്കൊണ്ടിരിക്കെ അണിയറയിലെ രസകരമായ സംഭവങ്ങളില്‍ ഒന്ന് പുറത്ത് വിട്ടിരിക്കുകയാണ് അജു വര്‍ഗീസ്.
നിവിന്‍ പോളി തൊട്ടടുത്ത് നില്ക്കുമ്പോള് ' ഈ ചേട്ടന് ആരാണെന്ന്' കുട്ടി ചോദിച്ചാന്‍ എങ്ങനെയിരിക്കും. അതാണ് വിഡിയോയുടെ ഉള്ളടക്കം. ചെന്നൈയില്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ വച്ചുണ്ടായതാണ് രസകരമായ സംഭവം.
നിവിന്‍ പോളിയുടെ ആരാധികയായ കൊച്ചു കുട്ടി തന്റെ കൂട്ടുകാരിയേയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫിനായി അരികില്‍ ചെല്ലുന്നു. ഓട്ടോഗ്രാഫ് നല്കുന്ന താരത്തിന്റെ അടുത്ത് നിന്ന് കൂടെയെത്തിയ പെണ്‍കുട്ടി ചോദിക്കുന്നു 'ഇതാരാണ്'. നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ അവിടെ ഉണ്ടായിരുന്നവര്‍ സ്തംഭിച്ച് നിന്നു.
എന്നാല്‍, കൂട്ടുകാരിക്ക് ആരാധിക തന്നെ മറുപടി നല്കി. ' ഇത് ഹീറോ' എന്നായിരുന്നു കൂട്ടുകാരിക്ക് പെണ്‍കുട്ടി നല്കുന്ന മറുപടി. ഇതൊക്കെ കണ്ട് അമ്പരന്ന് നില്കുന്ന നിവിന്‍ പോളിയും സംഭവത്തില്‍ ഇടപെട്ടു. നിവിന്റെ ഡയലോഗ് 'ഞാന്‍ ആരാണെന്ന് ' തന്റെ ഇന്‍സ്റ്റഗ്രാം ഫെയ്ബുക്ക് പേജുകളിലാണ് അജു വര്‍ഗീസ് വിഡിയോ പങ്കുവച്ചത്.






