
തിരുവനന്തപുരം: ആളൊഴിഞ്ഞ കസേരകള്‍, എം.എല്‍.എ. എവിടെയെന്ന ചോദ്യത്തോടു പ്രതികരിക്കാതെ രണ്ടു ജീവനക്കാര്‍. എം.എല്‍.എ. ഹോസ്റ്റലില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മുറിയിലെ ഇന്നലത്തെ കാഴ്ച ഇങ്ങനെ. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ഓഫീസിലെ ആളനക്കം നിലച്ചത്. അദ്ദേഹത്തിന്റെയും പഴ്സണല്‍ അസിസ്റ്റന്റിന്റെയും മൊെബെല്‍ ഫോണുകള്‍ സ്വിച്ചോഫ്. എവിടെയെന്നു കൃത്യമായ വിവരമില്ല.
അറസ്റ്റ് ഭയന്ന് ഇബ്രാഹിംകുഞ്ഞ് മുങ്ങിയെന്നാണു പ്രചാരണം. പ്രവര്‍ത്തകരെയും, ആവലാതിക്കാരെയും കൊണ്ട് കഴിഞ്ഞ ദിവസം വരെ സജീവമായിരുന്ന മുറിയില്‍ ഇന്നലെ നിറഞ്ഞത് നിശബ്ദതത. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അറസ്റ്റുണ്ടാകുമെന്ന സൂചന പുറത്തുവന്നതിനു പിന്നാലെയാണ് ഓഫീസില്‍ ആളൊഴിഞ്ഞത്. അല്‍പ്പസമയത്തിനു ശേഷം ഓഫീസ് അടച്ചു. ഇബ്രാഹിംകുഞ്ഞ് ബുധനാഴ്ച െവെകിട്ട് 7.40 വരെ നിയമസഭാ ഹോസ്റ്റലിലെ മുറിയിലുണ്ടായിരുന്നു. പിന്നീട് കൊച്ചിയിലേക്ക് പോയി.
ഇന്നലെ ആലുവയിലെ കുന്നുകരയില്‍ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റിനു സാധ്യതയെന്നു വാര്‍ത്ത പരന്നത്. അതോടെ പുറത്തേക്കുപോയ ഇബ്രാഹിംകുഞ്ഞ് എറണാകുളത്തെ വീട്ടിലും ഓഫീസിലും എത്തിയിട്ടില്ല. എവിടെയാണെന്ന ഒരു സൂചനയും അടുപ്പക്കാര്‍ പുറത്തുവിട്ടിട്ടില്ല. അവരുടെ ഫോണുകളും സ്വിച്ച് ഓഫാണ്. പാലാരിവട്ടം കേസില്‍ അറസ്റ്റിലായ പൊതുമരാമത്തു വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെതിരേ വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തെ ചോദ്യംചെയ്യലിനായി വിളിക്കുമെന്നാണു വിജിലന്‍സ് നല്കുന്ന വിവരം. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടതു മംഗളം. ഇരുമുന്നണികള്‍ക്കും സ്വീകാര്യനായ ഒരു എസ്.പിയുടെ സ്വാധീനത്താല്‍ പലവട്ടം മുക്കിയ റിപ്പോര്‍ട്ടാണ് പാലാരിവട്ടം അഴിമതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും പൊങ്ങിയത്. അഴിമതി പുറത്തുവന്നശേഷം വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് പ്രധാനമായും തെരഞ്ഞത് ഈ ഫയലായിരുന്നു. വിവിധ വകുപ്പുകളിലെ അഴിമതിയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനു വിജിലന്‍സ് നല്കിയ എട്ടു റിപ്പോര്‍ട്ടുകളില്‍ ഒന്നാമത്തേതായിരുന്നു ഇത് (ഫയല്‍ നമ്പര്‍: ടി2 31396/14).
പാലാരിവട്ടം മാത്രമല്ല, മുന്‍മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന പണമിടപാട് സംബന്ധിച്ച കൃത്യമായ രേഖകളും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതനുസരിച്ചു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പാലാരിവട്ടം പാലം െഹെക്കോടതി വിമര്‍ശിച്ചതുപോലെ പഞ്ചവടിപ്പാലം ആകില്ലായിരുന്നു. കോടികളുടെ അഴിമതി ഇടപാടിലേക്കു വെളിച്ചം വീശുന്ന ഈ റിപ്പോര്‍ട്ട് മുക്കാന്‍ ഒരു എസ്.പിയടക്കം പല ഉന്നതരും ഇടപെട്ടു. യു.ഡി.എഫില്‍ വന്പ്രത്യാഘാതമുണ്ടാക്കുന്ന ഫയല്‍ പിന്നീടു വെളിച്ചം കണ്ടില്ല.
കോടിക്കണക്കിനു രൂപയുടെ കോഴയിടപാട് മന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടക്കുന്നതായി 2015 ജൂണ്‍ 23-നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 2015 ജൂണ്‍ അഞ്ചിന് 6624/ഇ2/15 നമ്പരായി രേഖപ്പെടുത്തി വിജിലന്‍സ് ഡയറക്ടര്‍ക്കു ഫയല്‍ മടക്കി. തുടര്‍നടപടി സ്വീകരിക്കണമെന്നും രമേശ് കുറിച്ചിരുന്നു.






