
മുംബൈ: സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. ആഭ്യന്തര കമ്പനികളുടെ കോര്‍പറേറ്റ് നികുതി നിരക്കിലും മിനിമം ഓള്‍ട്ടര്‍നേറ്റീവ് ടാക്സിലും (മാറ്റ്) ഇളവ് നല്‍കിക്കൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് വിപണിയില്‍ കുതിപ്പ് അനുഭവപ്പെട്ടത്. ഒരു ഘട്ടത്തില്‍ 2,284.55 പോയിന്റ് ഉയര്‍ന്ന സെന്‍സെക്സ് 38,378വരെ എത്തിയെങ്കിലും പിന്നീട് 1921ല്‍ 38,014.62ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ജൂലായ് 22ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 569.40 പോയിന്റ് ഉയര്‍ന്ന് 11,274.20 ല്‍ എത്തി. ജൂലായ് 26ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്, ഇന്ഡസ്ബാങ്ക്, ഭാരത് പെട്രോളിയം, സ്റ്റേറ്റ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയാണ് ഏറ്റവും നേട്ടമുണ്ടാക്കിയ മുന്‍നിര കമ്പനികള്‍.






