
ഓണമായതിനാല്‍ നിര്‍ത്തിവെച്ചിരുന്ന വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് പുനരാരംഭിച്ചെങ്കിലും കര്‍ശനമാക്കിയില്ല. എന്നാല്‍ വലിയ തെറ്റുകള്‍ ചെയ്യുന്നവരുടെ കയ്യില്‍ നിന്നും കേന്ദ്രം പറഞ്ഞ പിഴ ഈടാക്കുകയും ചെയ്തു.
മദ്യപിച്ച് വാഹനമോടിക്കുക, അതിവേഗം വണ്ടി ശ്രദ്ധയില്ലാതെ ഓടിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയേഗിക്കുക തുടങ്ങിയവയ്ക്ക് കേന്ദ്രം നിച്ചയിച്ചിരിക്കുന്ന പിഴ ഈടാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഇത്തരം തെറ്റുകള്‍ നടത്തിയവരെ കോടതിയിലേക്ക് അയക്കുകയോ പിഴ ഈടാക്കുകയോ ചെയ്തു. ഉയര്‍ന്ന പിഴ ചുമത്തിയവര്‍ക്ക് അടക്കാാന് കഴിയാത്തതിനാല്‍ കൂടുതലും കേസുകള്‍ കോടതിയില്‍ അയച്ചു.
ഇത്തരം എല്ലാ കേസുകളും കോടതിയിലേക്ക് അയക്കുന്നത് പ്രായോഗികമല്ല. മിക്ക് സ്ഥലങ്ങളിലും എന്ഫോഴ്സ്മെന്റ്റ് സ്വകാഡും പരിശോധന നടത്തുന്നു. പരിശോധന ഇടയ്ക്ക് നിര്‍ത്തിവെക്കുന്നതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ കള്ശനമാകാതെ പരിശോധന തുടരാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പിഴത്തുകയും പരിശോധനയും സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ കര്‍ശന പരിശോധനകള്‍ ഉണ്ടാവുകയുള്ളു.






