
ശ്രീനഗര്: ജമ്മു കശ്മീര് മുന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര് അക്കൗണ്ടിന് ഒന്നര മാസത്തിനു ശേഷം ജീവന്വച്ചു. മുഫ്തിക്കു വേണ്ടി മൂത്തമകള് ഇല്ത്തിജ ആണ് അക്കൗണ്ട് കൈാര്യം ചെയ്യുക. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ മുഫ്തി അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കിലിലാക്കിയിരുന്നു.
അമ്മയെ കുറിച്ചുള്ള വിവരം തിരക്കി ഈ മാസം 18ന് ആഭ്യന്തര മന്ത്രാലയത്തിന് ഇമെയില് സന്ദേശം അയച്ചുവെന്നും മറുപടിക്കായി രണ്ടു ദിവസമായി കാത്തിരിക്കുകയാണെന്നും ഇല്ത്തിയ അയച്ച ആദ്യ ട്വിറ്റര് സന്ദേശത്തില് പറയുന്നു. വീട്ടുതടങ്കലില് കഴിയുന്ന മുഫ്ത്തിയെ സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ഇല്ത്തിയ അടുത്തകാലത്ത് കണ്ടത്.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല് കോണ്ഫറന്സ് നേതാവ് ഒമര് അബ്ദുള്ള തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും വിഘടനാവാദി നേതാക്കളും ഓഗസ്റ്റ് അഞ്ചു മുതല് തടങ്കലിലാണ്.







Comments