
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്ന് കെ.മുരളീധരന് എംപി. പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് തനിക്ക് പ്രത്യേക നോമിനി ഇല്ലെന്ന് മുരളീധരന് പ്രതികരിച്ചത്.
വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണ്ട. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ചയെന്ന് ആരോപണമുയരുമെന്നും മുരളീധരന് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടത്. മണ്ഡലത്തില്‍ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.






