
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍, വന്‍ തുക ഈടാക്കുന്ന പുതിയ നിയമത്തിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പല സംസ്ഥാനങ്ങളും ഈ നിയമം അതേപടി നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളവും ഇതേപാതയില്‍ തന്നെയാണ്.
മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതു പോലെ പുതിയ വിജ്ഞാപനം ഇറക്കി വന്‍ പിഴയെ മറികടക്കാനായിരുന്നു കേരളത്തിന്റെയും നീക്കം. എന്നാല്‍, കേരളത്തിന് അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് ഇപ്പോള്‍ വിലങ്ങു തടിയായിരിക്കുന്നത്. ഇതോടെ പുതിയ വിജഞാപനം ഇറങ്ങുന്നത് ഇനിയും നീണ്ടേക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണോ, അതോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണമോ എന്നതില്‍ വരും ദീവസങ്ങളില് തീരുമാനമുണ്ടാകും.






