
തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിലുള്ള ജില്ലകളില്‍ എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും പുതുതായി അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമാറ്റചട്ടം എം.എല്‍.എ ഫണ്ടിനും ബാധകമായതിനാല്‍ ഇത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കണം എന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നാലു ജില്ലകളില്‍ പെരുമാറ്റച്ചട്ടമേര്പ്പെടുത്തി. എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ആണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തലസ്ഥാന ജില്ലയായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റച്ചട്ടം ഉണ്ടാക്കുകയെന്നും മീണ വ്യക്തമാക്കി.
വോട്ടേഴ്സ് ലിസ്റ്റില്‍ ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. വോട്ടെടുപ്പ് ഒക്ടോബർ 21ന്






