
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ച സാഹചര്യത്തില്‍ മരടിലെ ബില്‍ഡര്‍മാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും കിടപ്പാടം നഷ്ടമാകുന്നവരെ പുനരധി വസിപ്പിക്കുന്ന കാര്യം പരിഗണിക്കാനും സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കലിനായി പുതിയ ഉദ്യോഗസ്ഥന് ചുമതലയേല്‍ക്കുകയും ചെയ്തു.
മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന വിവരം ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. പൊളിക്കാനുള്ള കര്‍മ്മപദ്ധതി സുപ്രീംകോടതിയെ അറിയിക്കുക. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കി ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കാനുമാണ് മന്ത്രിസഭായോഗ തീരുമാനം.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ഫ്ളാറ്റ് പൊളിക്കാനുള്ള മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് നല്‍കിയത്. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൊളിക്കല്‍ ജോലിയുടെ ഭാഗമായി ഫ്ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളാണ് നഗരസഭ ആദ്യം എടുക്കുന്നത്.
കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും ഇക്കാര്യത്തില്‍ നഗരസഭ കത്തുനല്‍കി. നേരത്തേ നഗരസഭയുടെ നോട്ടീസ് നിയമാനുസൃതമല്ല എന്നാരോപിച്ച് താമസക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കലിലേക്ക് നഗരസഭ നീങ്ങുന്നത്. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നത് നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പാഠമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തിലുള്ള ഒരു ഹര്‍ജിയും മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാട്ടി.
ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്മെന്റ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് ഒഴിപ്പിക്കല്‍ നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
അതേസമയം എന്ത് സംഭവിച്ചാലും ഫ്ളാറ്റില്‍ നിന്നും ഇറങ്ങില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. പ്രതിഷേധം കടുപ്പിക്കാനും വൈദ്യുതിയും ഗ്യാസും നിഷേധിച്ചാലും ഫ്ളാറ്റില്‍ നിന്നും ഇറങ്ങില്ലെന്നും സമരം നടത്താനുമാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം.






